മാഗ് റിപ്പബ്ളിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30ന്
Saturday, January 30, 2016 3:15 AM IST
ഹൂസ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ ഇന്ത്യയുടെ 67മതു റിപ്പബ്ളിക് ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെ ചരമ ദിന അനുസ്മരണവും (ഗാന്ധി സ്മൃതി)ജനുവരി 30 ശനിയാഴ്ച സ്റാഫോര്‍ഡിലുള്ള കേരള ഹൌസില്‍ (1415 ജമരസലൃ ഘി, ടമേളളീൃറ,ഠത 77477) വച്ച് നടത്തുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കേരള ഹൌസില്‍ ചേരുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അദ്ധ്യക്ഷത വഹിക്കും. ഹ്യുസ്റന്‍ കമ്മ്യുണിറ്റി കോളേജ് ഗവേണിംഗ് ബോര്‍ഡ് ട്രസ്റി നീതാ സാനി, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു, മാഗ് ട്രസ്റി ബോര്‍ഡ് അംഗം സുരേന്ദ്രന്‍ കോരന്‍ എന്നിവര്‍ പ്രസംഗിക്കും. കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം, ഭാരത ചരിത്രം മുഖ്യ വിഷയമായുള്ള സ്ളൈഡ് ഷോ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (8326413512)അനില്‍ ജനാര്‍ദ്ദനന്‍ (2815079721) സുനില്‍ മേനോന്‍ (8326132252) ജിനു തോമസ് (7135176582) തോമസ് സഖറിയ (7135504058) റെനി കവലയില്‍ (2813009777) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ