നാമം എക്സലന്‍സ് അവാര്‍ഡ്: അപേക്ഷകള്‍ ക്ഷണിക്കുന്നു
Saturday, January 30, 2016 3:15 AM IST
ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരെയാണ് നാമം, എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍ 2016 മാര്‍ച്ച് 19 വൈകുന്നേരം അഞ്ചിനു ആരംഭിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ദാനം. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു.

അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും, അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, വു://ംംം.ിമാമാ.ീൃഴ/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് . കൂടുതല്‍ വിശദാംശങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ് . ഫെബ്രുവരി 29 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.

അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൌരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍, ലോക് സഭ അംഗം പ്രൊഫ. റിച്ചാര്‍ഡ് ഹെ, ചലച്ചിത്ര താരം മുകുന്ദന്‍ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വേദ് ചൌധരി, സീനിയര്‍ റിസര്‍ച്ച് സൈന്റിസ്റ് രാമന്‍ പ്രേമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.

ചഅങഅങ ഋഃരലഹഹലിരല അംമൃറ ചശഴവ 2016 ജൃീാീ ്ശറലീ ഹശിസ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=്ഒദയര6ഷഅഗഝ&ളലമൌൃല=വെമൃല

റിപ്പോര്‍ട്ട്: വിനീത നായര്‍