ഫോക്കാനയുടെ മാധ്യമ പുരസ്കാര നിറവില്‍ ടിഎന്‍ജിയുടെ ഓര്‍മ പുതുക്കി
Monday, February 1, 2016 8:52 AM IST
ന്യൂയോര്‍ക്ക്: കേരളത്തിലെ ടെലിവിഷന്‍ മാധ്യമരംഗത്തെ എക്കാലത്തെയും പ്രതിഭ ടി.എന്‍. ഗോപകുമാറിനു ഫൊക്കാനയുടെ ആദരാഞ്ജലികള്‍.

ഫൊക്കാന 2006 ല്‍ കൊച്ചിയില്‍ നടത്തിയ ചലച്ചിത്ര മാധ്യമ അവാര്‍ഡു വേദിയിലെ നിറസാന്നിധ്യമായിരുന്നു ടിഎന്‍ജി. ഫൊക്കാനയുടെ മാധ്യമ പ്രതിഭ പുരസ്കാരം ടിഎന്‍ജിക്ക് ആയിരുന്നു. അതില്‍ ഫൊക്കാന എക്കാലവും അഭിമാനിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു.

മലയാള ദൃശ്യമാധ്യമങ്ങളില്‍ പത്രമാധ്യമ സ്വാധീനം ഇല്ലാതാക്കിയതില്‍ ടിഎന്‍ജി എന്ന പത്രക്കാരനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. അദ്ദേഹം ഉണ്ടാക്കിയ ധാരണകളില്‍നിന്നാണ് ഇന്നത്തെ മലയാള ദൃശ്യമാധ്യമ വാര്‍ത്താ സംസ്കാരം രൂപപ്പെട്ടത്. ചുരുക്കത്തില്‍ മലയാള ദൃശ്യ മാധ്യമ സംസ്കാരം രൂപപ്പെടുത്തിയത് ടിഎന്‍ജി ആയിരുന്നു.

ടിഎന്‍ജിയുടെ നിര്യാണത്തില്‍ ഫൊക്കാന നേതാക്കളായ വിനോദ് കെയാര്‍ക്കെ, ജോയ് ഇട്ടന്‍, പോള്‍ കറുകപ്പിള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍