ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍
Monday, February 1, 2016 10:15 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഫെബ്രുവരി ഏഴിനു (ഞായര്‍) നടക്കും.

രാവിലെ 10.20ന് സെക്ടര്‍ രണ്ടില്‍ ആര്‍കെ പുരത്തുള്ള സെന്റ് തോമസ് ദേവാലയത്തില്‍ രൂപം എഴുന്നള്ളിക്കല്‍, പ്രസുദേന്തിവാഴ്ച, നൊവേന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. ജോസഫ് പുത്തന്‍കുളം മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു പ്രദക്ഷിണം, അമ്പ് എഴുന്നള്ളിപ്പ് വീടുകളിലേക്ക്, നേര്‍ച്ച വിതരണം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്