ഡിഎംഎ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
Monday, February 1, 2016 10:21 AM IST
ന്യൂഡല്‍ഹി: ഡിഎംഎ വിനയ് നഗര്‍ കിഡ്വേ നഗര്‍ ഏരിയായുടെ ക്രിസ്മസും ന്യൂഈയറും ആഘോഷിച്ചു. ആര്‍കെ പുരത്തുള്ള ഡിഎംഎ സമുച്ചയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഡിഎംഎ സെന്‍ട്രല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ഏരിയ ചെയര്‍മാന്‍ കെ.എസ്. കുഞ്ഞുമോന്‍, സെക്രട്ടറി സാജന്‍ എന്നിവര്‍ സംസാരിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി കവിതാ ആലാപനം, കേക്ക് കട്ടിംഗ്, സ്നേഹവിരുന്ന് എന്നിവയും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്