ശോശാമ്മ ജോസഫ് ബക്സ് കൌണ്ടിയില്‍ നിര്യാതയായി
Tuesday, February 2, 2016 7:50 AM IST
പെന്‍സില്‍വേനിയ: കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്സ് കൌണ്ടിയിലെ സ്ഥിരതാമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31-നു ബക്സ്കൌണ്ടിയില്‍ നിര്യാതയായി.

പൊതുദര്‍ശനം ഫെബ്രുവരി അഞ്ചിനു (വെള്ളിയാഴ്ച) വൈകുന്നേരം 5:30 മുതല്‍ 8:30 വരെയും, സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി ആറിനു (ശനിയാഴ്ച) രാവിലെ ഒമ്പതുമുതല്‍ 10.30 വരെയും ഫിലാഡല്‍ഫിയാ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് (1085 ഇമാു ഒശഹഹ ഞീമറ, എീൃ ണമവെശിഴീി, ജഅ 19034) ഇടവക വികാരി റവ. റജി തോമസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്നു മൃതദേഹം കൌണ്ടി ലൈനിലുള്ള സെന്റെ ജോണ്‍ ന്യുമാന്‍ സെമിത്തേരിയില്‍ സംസ്കരിക്കും. (3797 ഇീൌി്യ ഘശില ഞീമറ, ഇവമഹളീി, ജഅ 18914).

ഷാജി, ഷൈനി, ഷൈല എന്നിവര്‍ മക്കളും, ലിസി , പൊന്നച്ചന്‍, അനില്‍ എന്നിവര്‍ മരുമക്കളും, ശാലി , ഷാനി സ്നേഹ, സാറ, മെല്‍വിന്‍, മിശാല്‍ അലന്‍, അനിത എന്നിവര്‍ കൊച്ചുമക്കളുമാണ്. വാര്‍ത്ത തയാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം