ഫ്ളോറിഡയില്‍ നവകേരളയ്ക്കു നവ നേതൃത്വം
Tuesday, February 2, 2016 7:51 AM IST
മയാമി: നവകേരള ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡയുടെ 2016-ലെ കമ്മിറ്റി അധികാരമേറ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ജയിംസ് പുളിക്കല്‍ പ്രസിഡന്റായും, ജോബി ചെറിയാന്‍ (സെക്രട്ടറി), ഷിബു സ്കറിയ (ട്രഷറര്‍), സുരേഷ് നായര്‍ (വൈസ് പ്രസിഡന്റ്), ആഷ മാത്യു (ജോയിന്റ് സെക്രട്ടറി), ഷാന്റി വര്‍ഗീസ് (ജോയിന്റ് ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി പ്രിറ്റി ദേവസ്യ, ജിമ്മി ജോസ്, ജിന്‍സ് തോമസ് ,ലക്ഷ്മി ചന്ദ്രന്‍, ആനന്ദ് ലാല്‍, ബോബി വര്‍ഗീസ്, സജോ പല്ലിശേരി, ബിജോയ് സേവ്യര്‍, ജയിന്‍ വാത്യാലില്‍, രഞ്ജന്‍ പുളിമൂട്ടില്‍ എന്നിവരും അധികാരമേറ്റു. എബി ആനന്ദാണ് എക്സ് ഒഫീഷ്യോ.

യൂത്ത് ക്ളബ് പ്രസിഡന്റായി കവിത ഡേവിസും, കിഡ്സ് ക്ളബ് പ്രസിഡന്റായി എമില്‍ ടോണ്‍സണും അധികാരമേറ്റു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം