റിപ്പബ്ളിക് ദിനാഘോഷം
Tuesday, February 2, 2016 8:59 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം കോറമംഗല മേഖലയുടെയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനം ലൂര്‍ദ്സ് ഹോം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. മേഖലാ ചെയര്‍മാന്‍ ബിജു കൊല്ലംകുഴി, ഫാ. സജി കളപ്പുരയ്ക്കല്‍, സം സ്ഥാന വൈസ് പ്രസിഡന്റ് മെറ്റി കെ. ഗ്രേസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണ്‍, എം.കെ. ബിജു, മധു മേനോന്‍, പി.ടി. വര്‍ഗീസ്, അഡ്വ. വര്‍ഗീസ്, ബാലകൃഷ്ണന്‍, കണ്‍വീനര്‍ അടൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.