ബെമലിന് കേന്ദ്ര പുരസ്കാരം
Tuesday, February 2, 2016 9:00 AM IST
ബംഗളൂരു: കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ബെമല്‍ ലിമിറ്റഡിന് പ്രതിരോധ മന്ത്രിയുടെ, മികവിനുള്ള പുരസ്കാരം ലഭിച്ചു. കയറ്റുമതി രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം. ന്യൂഡല്‍ഹിയിലെ ഡിആര്‍ഡിഒ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറില്‍ നിന്ന് മാനേജിംഗ് ഡയറക്ടര്‍ ദ്വാരകാനന്ദ് പുരസ്കാരം ഏറ്റുവാങ്ങി.