റിപ്പബ്ളിക് ദിനാഘോഷം നടത്തി
Tuesday, February 2, 2016 9:00 AM IST
ബംഗളൂരു: കെഎന്‍എസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു. കരയോഗം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ഹരിദാസ്, ജോയിന്റ് സെക്രട്ടറി മധു മേനോന്‍, ബോര്‍ഡ് മെംബര്‍ വിശ്വനാഥന്‍ പിള്ള, വനിതാവിഭാഗം സെക്രട്ടറി ശ്രീരഞ്ജിനി, യുവജന വിഭാഗം പ്രസിഡന്റ് അനീഷ്, സെക്രട്ടറി മനീഷ്, ട്രഷറര്‍ രാകേഷ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും കരയോഗം അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് മധുരപലഹാരവിതരണവും നടന്നു.