'സാന്ത്വനം 2016' മെല്‍ബണില്‍ കേസി മേയര്‍ ഉദ്ഘാടനം ചെയ്തു
Tuesday, February 2, 2016 10:22 AM IST
മെല്‍ബണ്‍: 'കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ' പദ്ധതി പ്രകാരം ഓസ്ട്രലിയയുടെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയ സാന്ത്വനം 2016 ന്റെ ഉദ്ഘാടനം മെല്‍ബണില്‍ കേസി കൌണ്‍സില്‍ മേയര്‍ സാം അസീസ് നിര്‍വഹിച്ചു.

ഹില്‍ക്രൈസ്റ് ക്രിസ്ത്യന്‍ കോളജ് തീയറ്ററില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയുടെ റിപബ്ളിക് ദിനാഘോഷവും ഓസ്ട്രേലിയ ഡേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം വിളിച്ചോതുന്ന നൃത്തത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ബ്രൈന്‍ പെയിന്റെര്‍ എംപി പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു. അവയവ ദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമ്മലും പിന്നണി ഗായകന്‍ ഫ്രാങ്കോയും ഗായിക റീത്തു തോമസും വിശിഷ്ടാഥിതികളായി പങ്കെടുത്തു. പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ അവയവദാനത്തെക്കുറിച്ചു ബോധവത്കരണം നടത്തി. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, ജോജി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗായന്‍ ഫ്രാങ്കോയും ടീമും ഗാനമേള അവതരിപ്പിച്ചു.

ചടങ്ങുകള്‍ക്കു ജിബി ഫ്രാങ്ക്ലിന്‍, സ്റിനോ സ്റീഫന്‍, ഷാജി പുല്ലന്‍, ജിനോ പീറ്റര്‍, ബെന്നി കൊടാമുള്ളില്‍, ഗിരിഷ് പിള്ള, മനോജ് ഭരത് എന്നിവര്‍ നേതൃത്വം നല്കി.