സംസ്കൃത ഭാഷാ പഠനത്തിനു ഷിക്കാഗോ യൂണിവേഴ്സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ 3.5 മില്യന്‍ സംഭാവന
Wednesday, February 3, 2016 7:09 AM IST
വാഷിങ്ടണ്‍: സംസ്കൃത ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി ഇന്ത്യന്‍ ദമ്പതിമാരായ ഗുരു രാമകൃഷ്ണന്‍, അനുപമ എന്നിവര്‍ 3.5 മില്യണ്‍ ഡോളര്‍ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയ്ക്ക് സംഭാവന നല്‍കി.

ഇന്ത്യയിലെ പുരാതന ക്ളാസിക്കല്‍ ഭാഷയായ സംസ്കൃതം 1892 മുതല്‍ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ പഠന വിഷയമായി അംഗീകരിച്ചിരുന്നു. ഡല്‍ഹി, ഷിക്കാഗോ യൂണിവേഴ്സിറ്റി സെന്ററിലെ സൌത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ ഫാക്കല്‍റ്റി ഡയറക്ടര്‍ ഗാരി ടബിനെയാണു സംസ്കൃത ഭാഷാ പഠനത്തിന്റെ കൂടുതല്‍ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ വിവിധ ക്ളാസിക്കല്‍ ഭാഷക്ക് തുല്യമായ സ്ഥാനമാണു സംസ്കൃത ഭാഷയ്ക്കുളളത്. ചരിത്ര താളുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഭാഷാ സംസ്ക്കാരത്തിലേക്കു വെളിച്ചം വീശുവാന്‍ സംസ്കൃതത്തിനാകുമെന്നു ഗാരി ടമ്പ് പറഞ്ഞു.

സൌത്ത് ഏഷ്യന്‍ ഭാഷാ ചരിത്രത്തെക്കുറിച്ച് പഠനം നടത്തുന്നതിനു അറുപത് ഫാക്കല്‍റ്റി മെമ്പര്‍മാരെ നിയമിച്ചിട്ടുണ്െടന്നു യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ബാംഗ്ളൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗസ്റിയ ഫൌണ്േടഷന്‍ ഉപദേശക സമിതി അംഗമാണ് അനുപമ രാമകൃഷ്ണന്‍. മിരു കാപിറ്റല്‍ ഗ്രൂപ്പ് സ്ഥാപകരില്‍ ഒരാളായ രാമകൃഷ്ണന്‍ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ 88 ബാച്ച് എംബിഎ ബിരുദധാരിയാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍