ഓസ്കര്‍ വിതരണം ചെയ്യുന്നവരുടെ ലിസ്റില്‍ നടി പ്രിയങ്ക ചോപ്രയും
Wednesday, February 3, 2016 7:09 AM IST
ലോസ് ആഞ്ചലസ്: എണ്‍പത്തി എട്ടാമത് ഓസ്കര്‍ അവാര്‍ഡ് വിതരണം ചെയ്യുന്നവരുടെ പട്ടികയില്‍ പ്രശസ്ത ബോളിവുഡ് താരവും മുന്‍ മിസ് വേള്‍ഡുമായ പ്രിയങ്കയെ ഉള്‍പ്പെടുത്തിയതായി ഓസ്കര്‍ പ്രൊഡ്യൂസേഴ്സ് ഡേവിഡ് ഹില്‍, റജിനാള്‍ഡ് ഹഡ് ലിന്‍ എന്നിവര്‍ ഫെബ്രുവരി ഒന്നിനു പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഓസ്കര്‍ അവാര്‍ഡ് ദാനത്തിനായി തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പേരുടെ പട്ടികയില്‍ പ്രമുഖ താരങ്ങളായ കെറി വാഷിംഗ്ടണ്‍, സ്റീഫ് കാറല്‍, ക്വിന്‍സി ജോണ്‍സ്, ജെ. കെ. സിമ്മന്‍സ് എന്നിവരെ കൂടാതെ ഏഷ്യയില്‍നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന ഏക താരമാണു പ്രിയങ്ക ചോപ്ര.

ഫെബ്രുവരി 28-നു ലോസാഞ്ചലസ് ഹോളിവുഡ് ഡോല്‍സി തിയറ്ററിലാണ് അവാര്‍ഡ് ദാനചടങ്ങ് നടക്കുന്നത്. സൌത്ത് ഏഷ്യയെ പ്രതിനിധീകരിക്കുന്ന 33 വയസ്സുളള ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചൊപ്രക്ക് എബിസി ടിവി സീരിസ് ക്വന്റിക്കൊയിലെ അഭിനയത്തിനു പീപ്പിള്‍സ് ചോയ്സ് അവാര്‍ഡും 2016 എസ്എജി അവാര്‍ഡും ലഭിച്ചിരുന്നു.

ഓസ്കര്‍ അവാര്‍ഡ് ദാനത്തിനായി തന്നെ തിരഞ്ഞെടുത്തതു ജീവിതത്തില്‍ മഹാഭാഗ്യമായി കരുതുന്നതായി പ്രിയങ്ക ചോപ്ര പ്രതികരിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍