ഷിക്കാഗോയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മൂന്നു മുതല്‍ സെന്റ് മേരീസില്‍
Wednesday, February 3, 2016 7:10 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം മാര്‍ച്ച് മൂന്നു മുതല്‍ മാര്‍ച്ച് ആറു വരെ നടക്കും. പ്രശസ്ത ധ്യാനഗുരു ഫാ. ഷാജി തുമ്പേചിറയുടെ നേതൃത്വത്തില്‍ ക്വീന്‍ മേരി മിനിസ്ട്രിയാണ് ധ്യാനം നയിക്കുന്നത്. മാര്‍ച്ച് മൂന്നിനു (വ്യാഴാഴ്ച) വൈകുന്നേരം 5.30-നു ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് ആറിനു (ഞായറാഴ്ച) വൈകുന്നേരം അഞ്ചിനു സമാപിക്കത്തക്കരീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 5 & 6 തീയതികളില്‍ (ശനി & ഞായര്‍ ) കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ധ്യാനവും നടത്തപ്പെടും. ഫാ. ഷാജി തുമ്പേചിറയെ കൂടാതെ ജെയിംസ്കുട്ടി ചമ്പക്കുളം, ഡൊമിനിക് പീ ഡി (ചെയര്‍മാന്‍ മരിയന്‍ ടിവി), ശാന്തിമോന്‍ ജേക്കബ്, സി. റാണിസ് മാത്യൂ, സി. ആഗ്നസ് മരിയ, മാര്‍ട്ടിന്‍ മഞ്ഞപ്പറ (മ്യൂസിക്ക് മിനിസ്ട്രി) എന്നിവരും ധ്യാനത്തിനു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് മുളവനാല്‍ (വികാരി) 3107095111, ഫാ.ജോസ് ചിറപ്പുറത്ത് (അസി വികാരി) 8723051345, സാബു മഠത്തിപറമ്പില്‍ 8472767354.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍