സിന്‍സിനാറ്റിയില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
Thursday, February 4, 2016 7:34 AM IST
സിന്‍സിനാറ്റി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമഥേയത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയം ഒഹായോയിലെ സിന്‍സിനാറ്റിയിലാണ്. വിശുദ്ധന്റെ തിരുനാള്‍ ഭക്തിയുടെ നിറവില്‍ ജനുവരി 30-നു സമുചിതമായി കൊണ്ടാടി.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനെയും, വൈദികരെയും കത്തിച്ച മെഴുകുതിരിയും റോസാപുഷ്പങ്ങളുമായി കുട്ടികള്‍ നിരനിരയായി നിന്ന് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രസുദേന്തിമാരെ ആനയിച്ച് ആശീര്‍വദിച്ച ശേഷമാണു മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചത്. ഫാ. ജോസ് പെരേപ്പാടന്‍, ഫാ. ജോ പാച്ചേരി, ഫാ. ബിജു ചേരോലില്‍, ഫാ. സിജു ആഴകത്ത്, ഫാ. ജോണ്‍, ഫാ. ജോര്‍ജ്, ഫാ. ജോണ്‍സണ്‍ തെക്കൂടന്‍ എന്നിവര്‍ ചേര്‍ന്ന് അനുഷ്ഠിച്ച കുര്‍ബാന ഭക്തിനിര്‍ഭരവും അനുഗ്രഹപ്രദവുമായിരുന്നു.

തിരുകര്‍മ്മങ്ങളുടെ മധ്യേ അങ്ങാടിയത്ത് പിതാവ് നടത്തിയ വചനസന്ദേശത്തില്‍ പുണ്യശ്ശോകനായ ചാവറയച്ചന്റെ ലളിതമായ തുടക്കത്തെയും, ത്യാഗോജ്വലമായ വിശുദ്ധ ജീവിതത്തെക്കുറിച്ചും പ്രതിപാദിച്ചു. പ്രാര്‍ഥനാ ഗാനാലാപനങ്ങള്‍ക്ക് ലാലിച്ചന്‍- റീന ദമ്പതികള്‍ നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ കത്തിച്ച മെഴുകുതിരികളുമായി ദേവാലയത്തിനു ചുറ്റും പുണ്യവാളന്റെ രൂപവുമേന്തി നടന്ന പ്രദക്ഷിണവും അത്യാകര്‍ഷകമായിരുന്നു. തുടര്‍ന്നു കഴിഞ്ഞ രണ്ടര വര്‍ഷമായി സെന്റ് ചാവറ മിഷന്റെ ഡയറക്ടറും ഈ ഇടവകയുടെ വികാരിയുമായിരുന്ന ഫാ. ബിജു ചേരോലില്‍, തനിക്ക് സിന്‍സിനാറ്റിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും സഹകരണവും സ്മരിച്ച് നന്ദി പറയുകയുണ്ടായി. ഇടവകാംഗങ്ങള്‍ ഒപ്പിട്ട സ്നേഹോപഹാരം പിതാവ്, ഫാ. ബിജുവിന് കൈമാറി. പുതുതായി സ്ഥാനമേറ്റ ഫാ. സിജു അഴകത്ത് ഇടവകയുടെ ഉന്നമനത്തിനായി ഇതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന വൈദികരുടെ പാതകള്‍ പിന്തുടരുമെന്നു പ്രസ്താവിക്കുകയും ഈ തിരുനാള്‍ ഇത്രയും അനുഗ്രഹപ്രദമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഒമ്പത് ആഴ്ചകളില്‍ നൊവേന ആചരിക്കാന്‍ സഹായിച്ച ഫാ. ബേബി ഷെപ്പേര്‍ഡ്, ഫാ. ജോയി പാച്ചേരി ഫാ. ബൈജു കിടാഗെന്‍, ഫാ. നിബി കന്നായി, ഫാ. ഡെന്‍ജോ പുത്തൂര്‍, ഫാ. ജോണ്‍സണ്‍ തെക്കൂടന്‍, ഫാ. സിജു അഴകത്ത്, ഫാ. ജോസ് പെരേപ്പാടന്‍, ഫാ. ബൈജു ചേരോലില്‍ തുടങ്ങിയവരേയും പ്രത്യേകം സ്മരിച്ച് നന്ദി പറയുകയുണ്ടായി.

തിരുനാള്‍ ആഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കാന്‍ ഫാ. ബിജു ചേരോലിനോടൊപ്പം കൌണ്‍സില്‍ അംഗങ്ങളായ ജോസഫ് തോഴന്‍, ജോസി, രിജു ജോസഫ്, അബിനേഷ് പുത്തന്‍പുരയ്ക്കല്‍, അന്നാ മാത്യൂസ്, ആഷാ ആന്റണി, ബ്രൈറ്റ്സണ്‍ തോമസ്, ജയിംസ് പോത്തന്‍, ലാലിച്ചന്‍ ചാക്കോ, ലൌലി തോമസ്, മാത്യു ജോസഫ്, ഫിലിപ്പ് ജോസഫ്, ഷിജോ ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ മഹാമഹം അനുഗ്രഹപ്രദമാക്കാന്‍ അജയ് പോള്‍ തെക്കേക്കര, അമല്‍ രാജ്, അനു ഫിലിപ്പ്, അനില്‍ രാജു, ആന്റണി മാളിയേക്കല്‍, ആഷ്ലിന്‍ തോമസ്, ബിനോജ് മാത്യു, ബ്രൈറ്റ്സണ്‍ തോമസ്, ചാക്കോ അലക്സ്, ജോമാ മാത്യു, ജോര്‍ജ് ജോസഫ്, ഗ്രേസ് ഐസക്ക്, ഐസക്ക് ലൂക്കോസ്, ജിജോ പാലയൂര്‍, ജിന്റോ വര്‍ഗീസ്, ജോസഫ് തോമസ് പാലത്ര, ജൂലി മാത്യു, മറീന ജോസഫ് തോഴന്‍, മാര്‍ട്ടിന്‍ ഫിലിപ്പ്, മാര്‍ട്ടിന്‍ വിനോദ്, മേരിക്കുട്ടി പോത്തന്‍, മാത്യു തോമസ്, നവോമി തോമസ്, റീനാ ചാക്കോ, സെബാസ്റ്യന്‍ ജോസഫ്, സെബാസ്റ്യന്‍ സേവ്യര്‍ ജോസഫ്, സീബു ജോസ്, ടെസ്സാ ജോസഫ്, ട്രീഷാ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു. മാത്യു ജോയിസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം