തമ്പിചാക്കോ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി
Thursday, February 4, 2016 7:49 AM IST
ഫിലഡല്‍ഫിയ: ദീര്‍ഘ കാലത്തെ സാമൂഹിക സേവന ചരിത്രവും സംഘാടക മികവും സീനിയോരിറ്റിയും കൈമുതലുള്ള ഫൊക്കാനയിലെ മികച്ച ജനോപകാര ജനാധിപത്യവാദിയായ തമ്പി ചാക്കോയെ പമ്പാ മലയാളി അസോസിയേഷന്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പമ്പാ ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. സുധ കാര്‍ത്ത, ജോര്‍ജ് നടവയല്‍, രാജന്‍ സാമുവല്‍, പ്രസാദ് ബേബി, സുമോദ് നെല്ലിക്കാല, ഡോമിനിക് പി. ജേക്കബ്, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.