സിക്ക വൈറസ്: ഫ്ളോറിഡയില്‍ നാലു കൌണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Thursday, February 4, 2016 7:51 AM IST
ടാമ്പ (ഫ്ളോറിഡ): സിക്ക വൈറസ് വ്യാപകമായതിനെത്തുടര്‍ന്നു ഫ്ളോറിഡയിലെ നാലു പ്രധാന കൌണ്ടികളില്‍ പബ്ളിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ റിക്ക് സ്കോട്ട് ഒപ്പു വച്ചു.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയിലെ ജനസഖ്യയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഫ്ളോറിഡയിലെ പ്രധാന കൌണ്ടികളായ മയാമി- ഡേഡു (സൌത്ത് ഫ്ളോറിഡ), ഹില്‍സ്ബോറൊ (ടാമ്പ ബെ റീജണ്‍), ലി കൌണ്ടി (സൌത്ത് ഫ്ളോറിഡ) സാന്റാ റോസാ കൌണ്ടി എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ നിലവില്‍വന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍