കല്‍ബുര്‍ഗി വധം: അന്വേഷണത്തിന് ആറു സംഘങ്ങള്‍ കൂടി
Friday, February 5, 2016 8:05 AM IST
ബംഗളൂരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ ഘാതകരെ കണ്െടത്താന്‍ ആറു പ്രത്യേക അന്വേഷണസംഘങ്ങളെക്കൂടി നിയോഗിച്ചു. കേസിലെ പ്രതികളെ കണ്െടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്ന സിഐഡി കൂടുതല്‍ സംഘങ്ങളെ നിയമിച്ചത്.

തീവ്ര ഹിന്ദുസംഘടനയായ സനാതന്‍ സന്‍സ്തയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ പുരോഗമന സാഹിത്യകാരന്‍ നരേന്ദ്ര ധാഭോല്‍ക്കര്‍, ഇടതുനേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി കല്‍ബുര്‍ഗി വധത്തിന് ബന്ധമുണ്െടന്ന് അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു.

പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.