റവ.ഡോ. ജേക്കബ് അറാക്കല്‍ ബംഗളൂരു ക്ളരീഷ്യന്‍ പ്രൊവിന്‍ഷ്യല്‍
Friday, February 5, 2016 8:05 AM IST
ബംഗളൂരു: ബംഗളൂരു ക്ളരീഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യലായി റവ.ഡോ. ജേക്കബ് ജോണ്‍ അറാ ക്കല്‍ സിഎംഎഫ് തെര ഞ്ഞെടു ക്കപ്പെട്ടു. ഫാ. പീറ്റര്‍ ഡിസൂസ,ഫാ. തോമസ് മനക്കുഴി യില്‍, ഫാ. ജോര്‍ജ് മറ്റത്തില്‍, ഫാ. ടോം വെള്ള പ്പാട്ട് എന്നിവരാണു കൌണ്‍ സിലര്‍മാര്‍.

കോട്ടയം ജില്ലയില്‍ വൈക്കത്ത് ഇരുമ്പയം അറാക്കല്‍ പരേതനായ ജോണിന്റെയും അന്നമ്മയുടെയും മകനാണ് റവ.ഡോ. ജേക്കബ് ജോണ്‍ അറാക്കല്‍. തലയോലപ്പറമ്പ് പൊതി സെന്റ് ആന്റണീസ് ഇടവ കാംഗമാണ്. ജാലഹള്ളി സെന്റ് ക്ളാരറ്റ് പിയു കോളജ് പ്രിന്‍സിപ്പല്‍, ക്ളരീഷ്യന്‍ വിദ്യാഭ്യാസ സ്ഥാപ നങ്ങളുടെ മാനേജര്‍ എന്നീ നിലക ളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതല്‍ ബംഗളൂരു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.