ലുലുവിന്റെ 122-ാമത് ശാഖ ഒമാനിലെ സുവയിഖില്‍
Friday, February 5, 2016 10:31 AM IST
മസ്ക്കറ്റ്: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 122-ാമത് ശാഖ ഒമാനിലെ സുവയിഖില്‍ ഫെബ്രുവരി ഏഴിന് (ഞായര്‍) തുറക്കും.

മസ്ക്കറ്റ്-ദുബായി റൂട്ടില്‍ അല്‍ ബാറ്റിന മേഖലയില്‍ പെട്ട സുവയിഖ് റൌണ്ട് എബൌട്ടിനു സമീപമാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഒമാനിലെ പതിനാറാമത്തെ ശാഖയാണ് സുവയിഖില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗോബ്ര, ഡാര്‍സയിറ്റ്, വാദികബീര്‍, അല്‍ബുര്‍ജ്, സീബ്, ബര്‍ക്ക, സോഹാര്‍, നിസ്വ, ഖസബ്, ബുറൈമി, ഇബ്രി, കാബൂറ, സിനാവ്, സലാല എന്നിവിടങ്ങളിലാണ് മറ്റു ശാഖകള്‍.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം