റിയാദ്: ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് പതിമൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഹെല്‍ത്ത് കാമ്പയിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ഷിഫാ അല്‍ ജസീറാ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.ടി. റബീ ഉള്ളയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും നന്മ നിറഞ്ഞ മനസിനുടമയായ റബീഉള്ള തന്റെ സുഹൃത്ത് കൂടിയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ക്ളിനിക്ക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എംപിയെ സ്വീകരിച്ചു. ഡോ. രാജ്ശേഖര്‍, ഡോ. അലക്സാണ്ടര്‍, ഡോ. ജോസ് ആന്റോ, ശിഹാബ് കൊട്ടുകാട്, കെ.ടി. മൊയ്തു, സൈബ ഇസ്ഹാഖ്, അക്ബര്‍ മരക്കാര്‍, ഉമ്മര്‍ വേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ ഷഫ്സീര്‍, ജാഫര്‍ ഷാലിമാര്‍, ബാവ താനൂര്‍, ജോജി, ആബിദ്, ജഫ്നാസ് അഹമ്മദ്, ഫര്സീന് അഷ്റഫ്, അഷ്രഫ് താനൂര്‍, ഉമ്മര്‍കോയ, സിദീഖ്, മജീദ് മലപ്പുറം എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍