ഗോപിനാഥന്‍ പിള്ള ന്യൂജേഴ്സിയില്‍ നിര്യാതനായി
Saturday, February 6, 2016 5:35 AM IST
ന്യൂജേഴ്സി: ചങ്ങനാശേരി ചിറയില്‍ ഗോപിനാഥന്‍ പിള്ള (85) ന്യൂജേഴ്സിയില്‍ നിര്യാതനായി. സംസ്കാരം ഫെബ്രുവരി ഏഴിനു (ഞായര്‍) ംല ഹമൌൃലഹ വശഹഹ രലാലല്യൃേ 225 ആലഹാീി അ്ല, ആമഹമ ഇ്യിം്യറ, ജഅ 19004, ഡിശലേറ ടമേലേ -ല്‍.

ഭാര്യ: ശാന്തമ്മ. മക്കള്‍: അനിത നായര്‍, അര്‍ച്ചന ജീന്‍ ബാപ്റ്റിസ്റ്, പരേതയായ സുനിത പിള്ള. മരുമക്കള്‍: അനില്‍ നായര്‍, പരേതനായ ഡെമസ്വാര്‍ ജീന്‍ ബാപ്റ്റിസ്റ്. കൊച്ചുമക്കള്‍: ജയന്‍,വിജയ്. സുനിത, ഇസബെല്‍, ലോറ, റയാന്‍. പൊതുദര്‍ശനം ഞായര്‍ രാവിലെ 9.30 മുതല്‍ മുതല്‍ 12.30 വരെ.

ഇന്ത്യന്‍ ആര്‍മിയില്‍ സുബൈദാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, എന്‍എസ്എസ്പിഎ എന്നീ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. വിവരങ്ങള്‍ക്ക്: അനില്‍ നായര്‍ 6092842762, അനിതാ നായര്‍ 6097997290, ബിനു നായര്‍ 2677509517.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം