മെട്രോ ഭൂമി പാട്ടത്തിനു നല്കും
Sunday, February 7, 2016 8:45 AM IST
ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലവും 34.60 ഏക്കര്‍ ഭൂമിയും ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംസിആര്‍എല്‍) പാട്ടത്തിനു നല്കും. മെട്രോ രാംഘട്ട നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനും ബിഎംസിആര്‍എല്ലിന്റെ കടബാധ്യത തീര്‍ക്കുന്നതിനുമാണ് ഭൂമി വിട്ടുനല്കുന്നത്.

അമ്പതു മുതല്‍ 60 വരെ വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്കുന്നത്. ബിഎംസിആര്‍എല്ലിന്റെ പക്കലുള്ള ഭൂമിയില്‍ വാണിജ്യസ്ഥാപനങ്ങളുടെ വികസനത്തിന് വന്‍തുക നിക്ഷേപം നടത്താന്‍ സാധ്യതയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് എംഡി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.

നഗരത്തില്‍ ഏഴു കേന്ദ്രങ്ങളില്‍ ബിഎംസിആര്‍എല്ലിന് ഭൂമിയുണ്ട്. നാഗസാന്ദ്ര സ്റേഷനില്‍ 14 ഏക്കറും പീനിയ സ്റേഷനു സമീപം അഞ്ച് ഏക്കറും മൈസൂരു റോഡ് സ്റ്റേഷനു സമീപം ആറ് ഏക്കറും ഭൂമിയുമാണുള്ളത്.