കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി പ്രവര്‍ത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു
Sunday, February 7, 2016 8:52 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ 2016 വര്‍ഷത്തേയ്ക്കുള്ള പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും പ്രമുഖ പ്രവാസി അമേരിക്കന്‍ മലയാളി നേതാവ് അലക്സ് കോശി വിളനിലത്തിനു യാത്രയയപ്പും എഡിസണ്‍ മിര്‍ച് ബന്‍ ക്വിറ്റ് ഹാളില്‍ നടന്നു.

ദീര്‍ഘകാല പ്രവാസ ജീവിതത്തിനുശേഷം സ്വന്തം നാട്ടിലേക്ക് വിശ്രമ ജീവിതത്തിനു മടങ്ങുന്ന അലക്സ് കോശി വിളനിലത്തിനും കുടുംബത്തിനും കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി അംഗങ്ങള്‍ നല്കിയ യാത്രയയപ്പ് സ്നേഹനിര്‍ഭരമായി. ചടങ്ങില്‍ ദിലീപ് വര്‍ഗീസ് വിളനിലത്തിനു ഫലകം കൈമാറി. മുന്‍ പ്രസിഡന്റ് ഏബ്രഹാം മാത്യു അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഫോമയെ പ്രതിനിധീകരിച്ച് ജിബി തോമസ് മോളോപറമ്പില്‍, ഉപേന്ദ്ര ചിവിക്കുള പ്രമുഖ മലയാളി നേതാക്കന്മാര്‍, ന്യൂജേഴ്സിയിലുള്ള മറ്റു പ്രമുഖ അസോസിയേഷന്‍ ഭാരവാഹികള്‍, മുന്‍കാല കാന്‍ജ് ഭാരവാഹികള്‍, രാജു പള്ളത്ത്, മധു രാജന്‍, സുനില്‍ ട്രൈസ്റാര്‍ ഷിജോ പൌലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ 2016 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ പ്ളാനുകള്‍ അവതരിപ്പിച്ചുകൊണ്ട് പുതിയ പ്രസിഡന്റ് അലക്സ് മാത്യുവിന്റെ നേതൃത്വത്തില്‍ 2016 കാന്‍ജ് കമ്മിറ്റി ശ്രദ്ധ നേടി. വര്‍ഷാവര്‍ഷം കാന്‍ജ് നടത്തി വരാറുള്ള വസന്തോത്സവം, പിക്നിക്, ഫാമിലി നൈറ്റ്, ഓണാഘോഷം, ചാരിറ്റി പ്രവര്‍ത്തനങ്ങളായ ക്ളോത്ത് ഡ്രൈവ്, ഫുഡ് ഡ്രൈവ് സൂപ്പ് കിച്ചന്‍, ബ്ളഡ് ഡ്രൈവ് എന്നിവ കൂടാതെ ന്യൂജേഴ്സി മലയാളികളുടെ ചിരകാല അഭിലാഷമായ 'കേരള ഹൌസ്' എന്ന സ്വപ്ന പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാ ന്യൂജേഴ്സി മലയാളികളുടെയും സഹായവും അലക്സ് മാത്യു അഭ്യര്‍ഥിച്ചു. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍, അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, ആനി ജോര്‍ജ്, ജോസ് വിളയില്‍, സ്മിത മനോജ്, വൈസ് പ്രസിഡന്റ് നന്ദിനി മേനോന്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ജോ. സെക്രട്ടറി ജയന്‍ എം. ജോസഫ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ജോ. ട്രഷറര്‍ പ്രഭു കുമാര്‍, ഡോ. രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്സ്), അബ്ദുള്ള സയിദ് (പബ്ളിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ജെസിക തോമസ് (യൂത്ത് അഫയേഴ്സ്), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്സ്), റോയ് മാത്യു (എക്സ് ഒഫീഷ്യല്‍), മുന്‍കാല പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജയന്‍ എം. ജോസഫ്, ദീപ്തി നായര്‍, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഡിന്നറോടുകൂടി പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്