കേരള ക്ളബ് 'തൈക്കൂടം ബ്രിഡ്ജ് ഇന്‍ ഡിട്രോയിറ്റ്' ഷേയുടെ ടിക്കറ്റ് വില്പനയ്ക്ക് തുടക്കം
Monday, February 8, 2016 7:27 AM IST
ഡിട്രോയിറ്റ്: സൌത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ 'തൈക്കുടം ബ്രിഡ്ജിന്റെ' ആദ്യത്തെ അമേരിക്കന്‍ സ്റ്റേജ് പ്രോഗ്രാമിന് ആതിഥ്യമേകാന്‍ ഡിട്രോയിറ്റ് കേരള ക്ളബ് ഒരുക്കങ്ങള്‍ തുടങ്ങി. ജൂണ്‍ 17നു ഫിറ്റ്സ്ഗറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണു പ്രോഗ്രാം.

ഡിട്രോയിറ്റ് മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പന
ജനുവരി 31നു കേരള ക്ളബിന്റെ ഓഫീസില്‍ വച്ച് നടന്നു. കേരള ക്ളബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും അടക്കം, നാല്പതോളം പേര്‍ പങ്കെടുത്ത ലളിതമായ ചടങ്ങില്‍ കേരള ക്ളബിന്റെ പ്രസിഡന്‍റ്റ് സുഭാഷ് രാമചന്ദ്രന്‍ അതിഥികളെയും കമ്മിറ്റി അംഗങ്ങളെയും സ്വാഗതം ചെയ്തു.

ചടങ്ങില്‍ മിഷിഗണിലുള്ള മറ്റു മലയാളി സംഘടനകളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സൈജന്‍ ജോസഫ് , മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ഉമ്മന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത്, പ്രോഗ്രാമിന്റെ വിജയത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നോവി എനര്‍ജി സ്ഥാപകനും, കേരള ക്ളബിന്റെ എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യാറുള്ള ആനന്ദ് ഗംഗാധരനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ മുരളി നായര്‍, തൈക്കുടം ഷോയുടെ, ടൈറ്റില്‍ സ്പോണ്‍സറായ ശ്രീധറിനു (ബിരിയാണി എക്സ്പ്രസ് റസ്ററന്റ്്) ടിക്കറ്റ് നല്‍കി വില്പന ഉത്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മറ്റൊരു മെഗാ സ്പോണ്‍സര്‍ റിമാക്സ് റിയേല്‍ട്ടര്‍ കോശി ജോര്‍ജ് ആണ്.

പ്രോഗ്രാമിന് ചുക്കാന്‍ പിടിക്കുന്ന അജയ് അലക്സും ജോളി ഡാനിയേലും തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിനെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചു. ക്ളബിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ ലീന നമ്പ്യാര്‍ പ്രോഗ്രാം നേരിട്ടുകണ്ട അനുഭവം എല്ലാവരുമായി പങ്കുവച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിക്കുന്ന മലയാളം, തമിഴ്, ഹിന്ദി പാട്ടുകള്‍, മെലഡിയും, ഹിന്ദുസ്ഥാനിയും, ഫാസ്റ് സോംഗ്സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വൈവിധ്യമാര്‍ന്ന അവതരണ ശൈലിയാണു തൈക്കൂടം ബ്രിഡ്ജിന്റെ പ്രത്യേകതയെന്നു ലീന പറഞ്ഞു.

തൈക്കുടം ബ്രിഡ്ജിന്റെ സൂപ്പര്‍ ഹിറ്റുകളായ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ക്ളബിന്റെ പ്രിമസ് ജോണ്‍ തയ്യാറാക്കിയ വീഡിയോ കൈയടികളോടെയാണു സദസ് സ്വീകരിച്ചത്. സെക്രട്ടറി സ്വപ്ന ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സലൃമഹമരഹൌയ.ീൃഴ, ംംം.ളമരലയീീസ.രീാ/ഠവലഗലൃമഹമഇഹൌയ

റിപ്പോര്‍ട്ട്: രജീഷ് വെങ്ങിലാട്ട്