ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016 : ലോഗോ പ്രകാശനം ചെയ്തു
Monday, February 8, 2016 7:28 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016 ലെ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൌണ്ട് പ്രോസ്പക്ടിലുള്ള സിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ടോമി അമ്പേനാട്ടാണ് മനോഹരമായി ഡിസൈന്‍ ചെയ്ത ലോഗോ പ്രകാശനം ചെയ്തത്. സെക്രട്ടറി ബിജി സി മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍, കലാമേള 2016 ചെയര്‍മാന്‍ രഞ്ചന്‍ എബ്രഹാം, ഷാബു മാത്യൂ, ജിമ്മി കണിയാലി എന്നിവര്‍ സന്നിഹിതരായിരിന്നു.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി ഹാളില്‍ ഏപ്രില്‍ രണ്ടാം തിയതി ശനിയാഴ്ച രാവിലെ എട്ടിനു തിരശീല ഉയരുന്ന കലാമേള നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന ഷിക്കാഗോയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍