മെല്‍ബണില്‍ രക്തദാന ക്യാമ്പ് മാര്‍ച്ച് 14ന്
Monday, February 8, 2016 8:05 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14നു (തിങ്കള്‍) (വിക്ടോറിയ ലേബര്‍ ഡേ) മൌണ്ട് വേവര്‍ലി റെഡ് ക്രോസ് ഓസ്ട്രേലിയ ബ്ളഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.

ഒന്നാം ഘട്ട രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാകാത്തവര്‍ക്കും പുതുതായി രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ബ്ളഡ് ഡൊണേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലെരൃലമ്യൃേ@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലോ 0423404982 എന്ന നമ്പറിലോ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ങഅഢ വെബ്സൈറ്റ് ആയ ംംം.ാമ്മൌൃമഹശമ.രീാ.മൌ, ഫേസ് ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ എന്നിവിടങ്ങളില്‍ ലഭ്യമാണ്.