വിമാനത്താവളങ്ങളില്‍ സിക വൈറസ് പരിശോധന
Monday, February 8, 2016 8:10 AM IST
ബംഗളൂരു: ലോകത്ത് ഭീതിപരത്തി സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ് ഡിസീസസിനാണ് പരിശോധനാ ചുമതല.