എംജി റോഡ് 21ന് തുറന്ന തെരുവാകും
Tuesday, February 9, 2016 6:58 AM IST
ബംഗളൂരു: 21ന് എംജി റോഡ് തുറന്ന തെരുവാകും. ഇതിന്റെ ഭാഗമായി പകല്‍ പൂര്‍ണമായും വാഹനങ്ങള്‍ക്ക് നിയന്ത്രണംകൊണ്ടുവരും. നേരത്തെ, പ്രണയദിനമായ 14ന് ഓപ്പണ്‍ സ്ട്രീറ്റ് നടപ്പാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് അത് 21ലേക്കു മാറ്റുകയായിരുന്നു. വ്യാപാരികളുടെയും റസ്റോറന്റ് ഉടമകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണിത്. അനില്‍ കുംബ്ളെ സര്‍ക്കിള്‍ മുതല്‍ ബ്രിഗേഡ് റോഡ് ജംഗ്ഷന്‍ വരെയുള്ള പാതയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ശാന്തിനഗര്‍, ശിവാജിനഗര്‍, എന്നിവിടങ്ങളിലെ ട്രാഫിക് ആന്‍ഡ് ട്രാന്‍സിറ്റ് മാനേജ്മെന്റ് കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് സൌകര്യമൊരുക്കും.