കല്‍ക്കാജി സെന്റ് ജോസഫ് ഇടവകയില്‍ ധ്യാനം ഫെബ്രുവരി 12, 13, 14 തീയതികളില്‍
Tuesday, February 9, 2016 8:19 AM IST
ന്യൂഡല്‍ഹി: കല്‍ക്കാജി സെന്റ് ജോസഫ് ഇടവകയില്‍ അമ്പത് നോയമ്പിനോടനുബന്ധിച്ച് നടത്തുന്ന വാര്‍ഷിക ധ്യാനം ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ദീപാലയ സ്കൂള്‍ കല്‍ക്കാജി എക്സ്റന്‍ഷനില്‍ നടക്കും.

ഫാ. ടോണി കുഴിപ്പിള്ളില്‍ നയിക്കുന്ന ധ്യാനം വെള്ളി രാവിലെ 6.30നു ജപമാലയോടുകൂടി ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്