മോഡേണ്‍ സ്കൂള്‍ ചെന്നൈ ഫണ്ട് കൈമാറി
Tuesday, February 9, 2016 10:05 AM IST
റിയാദ്: മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് സ്കൂളില്‍ നടന്ന ചടങ്ങില്‍ അല്‍മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പി.വി. അബ്ദുറഹ്മാന്‍ തനിമ സാംസ്കാരിക വേദി പ്രതിനിധി സി.ടി. മുഹമ്മദ് നിസാറിനു കൈമാറി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു.

ദിവസങ്ങളോളം വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിച്ച ചെന്നൈ നിവാസികള്‍ക്ക് സഹായമെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ കാണിച്ച താത്പര്യത്തെ പ്രിന്‍സിപ്പല്‍ പ്രകീര്‍ത്തിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാതൃകയായതായി സി.ടി. മുഹമ്മദ് നിസാര്‍ പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍മാരായ റഷീദ് ഭീമനാട്, ശാഫിമോന്‍, എം. സിറാജുദ്ദീന്‍, സലിം വാഫി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍