ജേക്കബ് പുത്തന്‍പുരയില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Wednesday, February 10, 2016 7:08 AM IST
ഫിലാഡല്‍ഫിയ, മുന്‍ കെഎസ്ഇബി എന്‍ജിനീയറും, ഫിലാഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത് പുത്തന്‍പുരയില്‍ പി.എം. ജേക്കബ് (67) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

പൊതുദര്‍ശനം ഫിലാഡല്‍ഫിയ അണ്‍റു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഫെബ്രുവരി പതിനൊന്നിനു (വ്യാഴാഴ്ച) വൈകുന്നേരം ആറു മുതല്‍ 8:30 വരെ നടത്തും. സംസ്കാരം ഫെബ്രുവരി 15-നു (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിനു പരുമല സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ പോള്‍സ് ചര്‍ച്ചില്‍ (പരുമല സെമിനാരി ചര്‍ച്ച്) നടത്തും.

ഓതറ തോമ്പുംകുഴിയില്‍ സൂസമ്മയാണു ഭാര്യ. സുജയ് മാത്യു ജേക്കബ് (കാനഡ), സുജീഷ് തോമസ് ജേക്കബ് (മുംബൈ), സുബി മാത്യു (ചങ്ങനാശേരി) എന്നിവര്‍ മക്കളും, ബീന (കാനഡാ), മിനി (മുംബൈ) , ഡോ. ബിനോയ് (ചങ്ങനാശേരി) എന്നിവര്‍ മരുമക്കളും, എസ്തര്‍, കാതറിന്‍, ഏഞ്ചലീനാ, സെബാസ്റ്യന്‍ , ഹന്നാ എന്നിവര്‍ കൊച്ചുമക്കളുമാണ്.
രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം