പഞ്ചാര പാലുമിട്ടായി ജൂലൈ ഒന്നു മുതല്‍ 31 വരെ അമേരിക്കയില്‍
Wednesday, February 10, 2016 7:08 AM IST
ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ 31 വരെ അമേരിക്കയിലും കാനഡയിലുമായി സംഘടിപ്പിക്കപ്പെടുന്ന മുന്‍നിര ടെലിവിഷന്‍ താരങ്ങളുടെ സ്റേജ്ഷോയാണു 'പഞ്ചാരപാലുമിട്ടായി'. 2015-ലെ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം 'എന്ന് നിന്റെ മൊയ്തീന്റെ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവുമായ പ്രവീണ്‍കുമാറാണു പരിപാടിയുടെ നിര്‍മാതാവ്. പ്രമുഖ സ്റേജ്ഷോ ഡയറക്ടര്‍ സുഭാഷ് അഞ്ചല്‍ ആണു സംവിധായകന്‍.

കോട്ടയം റഷീദ്, ചലച്ചിത്ര-സീരിയല്‍ താരം മോളി കണ്ണമാലി, വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി, സെന്തില്‍, ശശാങ്കന്‍ മയ്യനാട് എന്നിവരാണ് നര്‍മത്തിന്റെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ അണിനിരക്കുന്നത്. പ്രശസ്ത സിനിമ-സീരിയല്‍ അഭിനേതാക്കളായ ശരത്, ഡോക്ടര്‍ ഷാജി , നര്‍ത്തകിയും ടെലിവിഷന്‍ നായികയുമായ സോനു, അര്‍ച്ചന, സിനിമാ-സീരിയല്‍ അഭിനേതാവും നര്‍ത്തകിയും മുന്‍ കലാതിലകവുമായ മഹാലക്ഷ്മി, നാടക നടനും സംവിധായകനും നര്‍ത്തകനും സീരിയല്‍ നടനുമായ ജിന്റോ തെക്കിനിയത്ത് എന്നിവരാണു പഞ്ചാരപാലുമിട്ടായിയുടെ നായികാ നായകന്മാര്‍. നടിയും നര്‍ത്തകിയുമായ കല്‍പ്പന നൃത്തസംവിധാനം നിര്‍വഹിക്കുന്നു.

ഐഡിയ സ്റാര്‍ സിംഗറിലൂടെ പ്രശസ്തരായ വില്യം, വീണ ഹരിദാസ് എന്നിവരാണു ഗായകര്‍. പഞ്ചാര പാലുമിട്ടായിയുടെ മീഡിയ പാര്‍ട്ട്ണര്‍ യുണൈറ്റഡ് മീഡിയയും, റേഡിയോ പാര്‍ട്ട്ണര്‍ മഴവില്‍ എഫ്.എമ്മുമാണ്. ഫിലിപ്പ് മഠത്തില്‍ (917 459 7819), സുനില്‍ മേനോന്‍ (832 613 2252), ലിനോ വര്‍ഗീസ് (516 430 8160) എന്നിവരാണ് അമേരിക്കയിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. വിശദവിവരങ്ങള്‍ക്ക്: യു.എസ്.എ 917 459 7819, 832 613 2252, 516 430 8160, ഇന്ത്യ: 98470 10166, 94471 11180, ഇമെയില്‍: ുമിരവമൃമുുമഹൌാശമേേശ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം