യുവജന സംഗമം 'എഫാത്ത 2016' ഫെബ്രുവരി 21ന്
Wednesday, February 10, 2016 10:08 AM IST
ന്യൂഡല്‍ഹി: ജസോലയിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് യുവജന സംഗമം 'എഫാത്ത് 2016' നടത്തുന്നു.

ഫെബ്രുവരി 21നു (ഞായര്‍) രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സംഗമത്തില്‍ പരസ്പരം അറിയുവാനും യുവജനങ്ങളുടെ ജീവിതത്തിനു തീഷ്ണതയും ആവേശവും പകരുന്ന ക്ളാസുകളും ആരാധനയും ഉണ്ടായിരിക്കും. ബ്രദര്‍ സന്തോഷ് കരുമാത്ര ആണ് ക്ളാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 8826747468, 9599340872, 9873711862.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്