മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിച്ചു
Wednesday, February 10, 2016 10:10 AM IST
ടൊറേന്റോ: ടൊറേന്റോയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സാഹിത്യ മത്സരങ്ങളില്‍ (കവിത, കഥ, നോവല്‍) വിഭാഗങ്ങളില്‍ വടക്കേ അമേരിക്കന്‍ (കാനഡ, യുഎസ്എ) എഴുത്തുകാരുടെ കൃതികള്‍ ക്ഷണിച്ചു.

2013, 2014, 2015, 2016-ലെ കൃതികള്‍ പരിഗണിക്കും. ഫൊക്കാനയില്‍ രജിസ്റര്‍ ചെയ്തവയായിരിക്കണം. അവാര്‍ഡുകള്‍ ബാങ്ക്വറ്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്ന പ്രശസ്തരായ സാഹിത്യ പ്രതിഭകള്‍, എഴുത്തുകാരെ ആദരിച്ചു സമ്മാനിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൃതിയുടെ ഒരു കോപ്പി താഴെ ചേര്‍ത്തിട്ടുള്ള സാഹിത്യമത്സര കമ്മിറ്റി അധ്യക്ഷന് അയയ്ക്കുക. കൃതികള്‍ മേയ് 30-ന് മുമ്പ് എത്തിയിരിക്കണം. അമേരിക്കയിലുള്ള വിധികര്‍ത്താക്കളായിരിക്കും കൃതികള്‍ വിലയിരുത്തുക.

അയയ്ക്കേണ്ട വിലാസം: ഡോ. പി.സി. നായര്‍, 6000 വുഡ്ലേക്ക് ലെയിന്‍,
അലക്സാണ്ര്ടിയാ, വെര്‍ജീനിയ, 22315. ഇമെയില്‍: പിസിനായര്‍111@യാഹുഡോട്ട്കോം

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം