സിയാചിനില്‍ മരിച്ച സൈനികരില്‍ കര്‍ണാടക സ്വദേശികളും
Friday, February 12, 2016 7:36 AM IST
ബംഗളൂരു: ജമ്മു കാഷ്മീരിലെ സിയാചിന്‍ മേഖലയില്‍ ഹിമപാതത്തെത്തുടര്‍ന്ന് മരിച്ച പത്തു സൈനികരില്‍ മൂന്നു പേര്‍ കര്‍ണാടക സ്വദേശികളെന്നു റിപ്പോര്‍ട്ട്. ഹാസനിലെ തേജുര്‍ സ്വദേശി സുബേദാര്‍ ടി.ടി. നാഗേഷ്, ധര്‍വാഡ് ജില്ലയിലെ ബെട്ടാദുര്‍ ഗ്രാമത്തില്‍ നിന്നുള്ള ലാന്‍സ്നായിക് ഹനുമന്തപ്പ കൊപ്പാഡ്, മൈസൂരു എച്ച്ഡി കോട്ടെ സ്വദേശി ശിപായി പി.എന്‍. മഹേഷ് എന്നിവരാണ് മരിച്ചത്.

ഇവരില്‍ നാഗേഷ് കഴിഞ്ഞ ഇരുപതു വര്‍ഷമായി സൈനികസേവനം നടത്തിവരികയായിരുന്നു. ലേ മേഖലയിലായിരുന്നു ഇദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്നത്.