മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന് യാത്രയയപ്പു നല്‍കുന്നു
Friday, February 12, 2016 8:25 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന് യാത്രയയപ്പു നല്‍കുന്നു. ഫെബ്രുവരി 13നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ജസോല ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദേവാലയത്തിലാണ് ചടങ്ങുകള്‍.

ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങോലിമാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തോടനുബന്ധിച്ച് ഓക്കലയില്‍ നിര്‍മാണം പൂര്‍ത്തിയായ വിശുദ്ധ അല്‍ഫോന്‍സ പാസ്ററല്‍ സെന്ററിന്റെ വെഞ്ചരിപ്പും നടക്കും.

സീറോ മലബാര്‍ ബിഷപ്സ് സിനഡ് 1991-ലാണ് റവ. ഡോ. വടക്കുംപാടനെ ഡല്‍ഹിയിലേക്ക് നിയമിക്കുന്നത്. 1991 മുതല്‍ 2004 വരെ ഡല്‍ഹി സീറോ മലബാര്‍ മിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച റവ. ഡോ. വടക്കുംപാടന്‍ സഭയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സെന്റ് ജോസഫ് സര്‍വീസ് സൊസൈറ്റി രൂപീകരിച്ച് അനാഥരേയും അംഗവൈകല്യമുള്ളവരേയും ശുശ്രൂഷിക്കുവാന്‍ ഫരീദാബാദില്‍ സാന്‍ജോപുരം ചില്‍ഡ്രന്‍സ് വില്ലേജ് സ്ഥാപിക്കുകയും ചെയ്തു. 2012ല്‍ ഫരീദാബാദ് രൂപത നിലവില്‍ വന്നപ്പോള്‍ ആദ്യ വികാരി ജനറാളായി റവ. ഡോ. വടക്കുംപാടന്‍ നിയമിതനായി. രൂപതയുടെ കീഴിലുള്ള സാന്‍ജോപുരം ഇന്‍സ്റിറ്റ്യൂട്ടിന്റേയും മധുരയിലുള്ള സ്വരണ്‍ ജയന്തി സാമുദായിക് ആശുപത്രിയുടേയും ഡയറക്ടറായും പ്രവര്‍ത്തിച്ചുവരികയാണ്് മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്