ഇസ്മയില്‍ കരിയാടിന് ഐഐസി സ്വീകരണം നല്കി
Friday, February 12, 2016 8:27 AM IST
കുവൈത്ത്: ഹൃസ്വ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ യുവ പണ്ഡിതനും ഇത്തിഹാദു ശുബാനില്‍ മുജാഹിദീന് (ഐഎസ്എം) സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും തലശേരി ദാറുല്‍ ഇര്‍ഷാദ് അറബിക് കോളജ് പ്രഫസറുമായ ഇസ്മയില്‍ കരിയാടിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.

ഐഐസി വൈസ് പ്രസിഡന്റ് സിദ്ദീഖ് മദനി, ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര് സാദത്ത്, ടി.എം.അബ്ദുറഷീദ്, എന്‍.കെ. മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.

മുസ്ലിം നവോഥാനത്തിലെ ദാര്‍ശനിക ഇടപെടല്‍ എന്ന വിഷയത്തില്‍ വെള്ളി വൈകുന്നേരം ആറിന് മംഗഫ് റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇസ്മയില്‍ കരിയാട് മുഖ്യപ്രഭാഷണം നടത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍