കാവ്യസൂര്യന് ഫോക്കാനയുടെ കണ്ണീര്‍പ്രണാമം
Saturday, February 13, 2016 10:29 AM IST
ന്യൂയോര്‍ക്ക്: പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ പദ്മശ്രീ ഒഎന്‍വി കുറുപ്പിന് ഫോക്കാനയുടെ കണ്ണീര്‍പ്രണാമം.

കവിതയുടെ ഉപ്പും മയില്‍പീലിയും മലയാളി എന്നെന്നും മനസിന്റെ തിരശീലയില്‍ വര്‍ണപ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീര്‍ച്ച. ജീവിതം മുഴുവന്‍ കവിതയ്ക്കുവേണ്ടി മാറ്റിവച്ച ഒഎന്‍വിക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍.

ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള കണ്‍വന്‍ഷനുകളില്‍ നിറസാന്നിധ്യമായിരുന്ന ഒ.എന്‍.വി. കുറുപ്പ് എന്നും ഫൊക്കാനയുടെ ഒരു സഹപ്രവര്‍ത്തകനും കൂടി അയിരുന്നു. ഫൊക്കാന മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിയും നടപ്പാക്കിയപ്പോള്‍ ഒഎന്‍വിയുടെ സേവനം നന്ദിയോടെ സ്മരിക്കുന്നു എന്ന്

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍