യൂറോയ്ക്ക് ഇനി പ്ളാസ്റിക് നിര്‍മിത നാണയവും
Saturday, February 13, 2016 10:31 AM IST
ബെര്‍ലിന്‍: ലോകത്ത് ആദ്യമായി ഒരു നാണയം പ്ളാസ്റിക്കില്‍ തയാറാക്കി. അഞ്ച് യൂറോയുടെ നാണയത്തിനാണ് ഈ ബഹുമതി സ്വന്തമായിരിക്കുന്നത്.

യൂറോ ഏര്‍പ്പെടുത്തിയ ശേഷം അഞ്ചിന്റെ നാണയം പുറത്തിറക്കുന്നതും ഇതാദ്യം. ലോഹത്തിനൊപ്പം പ്ളാസ്റിക്കുകൂടി ചേര്‍ത്താണ് നിര്‍മിതി. രണ്ട് ലോഹ ഭാഗങ്ങളെ കൂട്ടിയിണക്കി നിര്‍ത്തുന്നത് നീല നിറത്തിലുള്ള പ്ളാസ്റിക് വളയമാണ്.

പ്ളാനറ്റ് എര്‍ത്ത് എന്നതാണ് നാണയത്തിന്റെ തീം. ഭൂമിയേയും പ്രപഞ്ചത്തേയും ബന്ധിപ്പിക്കുന്നത് എന്ന അര്‍ഥത്തിലാണ് നീല വളയം നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍