സെന്റ് ക്ളാരറ്റ് കോളജില്‍ റെസിപ്രോ ഭക്ഷ്യ, സാംസ്കാരികോത്സവം
Monday, February 15, 2016 9:20 AM IST
ബംഗളൂരു: സെന്റ് ക്ളാരറ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ റെസിപ്രോ ഭക്ഷ്യ, സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ഫെബ്രുവരി ആറിനു നടന്ന പരിപാടിയില്‍ കന്നഡ സിനിമാതാരങ്ങളായ സൌരവ് ലോകേഷ്, സഹാന എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കോളജിലെ വിദ്യാര്‍ഥികള്‍ ആറു ടീമുകളായി തിരിഞ്ഞ് നൃത്ത, സംഗീത മത്സരങ്ങളില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഫാഷന്‍ ഷോയും നടന്നു. സെന്റ് ക്ളാരറ്റ് കോളജ് വര്‍ഷംതോറും സംഘടിപ്പിക്കുന്ന റെസിപ്രോയുടെ ഏഴാം പതിപ്പ് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി പണം സ്വരൂപിക്കുന്നതിനായാണ് നടത്തിയത്. ഭക്ഷണ ശാലകളും കൂപ്പണ്‍ നറുക്കെടുപ്പും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.