എച്ച്എഎല്‍ ദേവാലയത്തില്‍ തിരുനാള്‍
Tuesday, February 16, 2016 7:28 AM IST
ബംഗളൂരു: എച്ച്എഎല്‍ സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം ഫെബ്രുവരി ഏഴിന് നടന്നു. വൈകുന്നേരം അഞ്ചിനു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിനീഷ് ജോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സനൂബ്, ഫാ. സ്റീഫന്‍, ഫാ. ജോമി, ഫാ. ജോസഫ് ഓര്‍ലാണ്േടാ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ. സനൂബ് ദൈവവചന പ്രഘോഷണം നടത്തി.

ഇടവക വികാരി ഫാ. സുസൈരാജും അസിസ്റന്റ് വികാരിയും വൈദികരെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ദിവ്യബലിക്കു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവുമേന്തി പ്രദക്ഷിണവും തുടര്‍ന്നു വിശുദ്ധാരൂപിയുടെ ആശീര്‍വാദവും ഉണ്ടായിരുന്നു.കൊടിയിറക്കലിനു ശേഷം കരിമരുന്ന് കലാപ്രകടനത്തോടെ തിരുനാളിനു സമാപനമായി.