വോഡഫോണ്‍ 4ജി സേവനം ബംഗളൂരുവില്‍
Thursday, February 18, 2016 7:50 AM IST
ബംഗളൂരു: വോഡഫോണ്‍ 4ജി സേവനം ബംഗളൂരുവിലും ലഭ്യമായിത്തുടങ്ങി. ആദ്യഘട്ടത്തില്‍ ജയനഗര്‍, ബസവനഗുഡി, ജെപി നഗര്‍, ഇലക്ട്രോണിക് സിറ്റി, ബംഗളൂരു രാജ്യാന്തര വിമാനത്താവളം, വൈറ്റ് ഫീല്‍ഡ്, ബിടിഎം ലേഔട്ട്, ചാമരാജ്പേട്ട്, കോറമംഗല എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും. മാര്‍ച്ച് അവസാനത്തോടെ ബംഗളൂരുവിന്റെ എല്ലാ ഭാഗങ്ങളിലും സേവനം ലഭ്യമാകും.

നിലവില്‍ ഡല്‍ഹി, കര്‍ണാടക, മുംബൈ, കേരള, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ വോഡഫോണ്‍ 4ജി സേവനം ലഭ്യമാണ്.