ബംഗളൂരു അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ച് 12ന്
Thursday, February 18, 2016 7:50 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ ധര്‍മാരാം ക്രൈസ്റ് സ്കൂള്‍ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന കണ്‍വന്‍ഷന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിയില്‍ നേതൃത്വം നല്കും. മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. മാണ്ഡ്യ രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ നേതൃത്വം നല്കും. ഫൊറോനാ വികാരിമാരായ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ. ജോര്‍ജ് പേട്ടയില്‍, ഫാ. റോയി വട്ടക്കുന്നേല്‍, കണ്‍വന്‍ഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് മൈലാടൂര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ചാക്കപ്പന്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വം വഹിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും സങ്കീര്‍ണമായ പ്രശ്നങ്ങളെ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും പ്രത്യേക ശുശ്രൂഷ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ക്രമീകരണ ശുശ്രൂഷകള്‍ക്കും സാമ്പത്തിക സംഭാവനകള്‍ നല്കുന്നതിനും ബന്ധപ്പെടേണ്ട നമ്പര്‍: 9448953810, 9538115155.