നഗരത്തില്‍ അനധികൃതമായി താമസിക്കുന്നത് 1,165 വിദേശികള്‍
Thursday, February 18, 2016 7:51 AM IST
ബംഗളൂരു: വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ വാര്‍ത്തയായിരിക്കെ, നഗരത്തില്‍ 1,165 വിദേശികള്‍ അനധികൃതമായി താമസിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയെ വിവരമറിയിച്ചത്. ഇവര്‍ക്ക് ശരിയായ പാസ്പോര്‍ട്ടോ വീസയോ ഇല്ലെന്നാണ് വിവരം. സംസ്ഥാനത്ത് ഏകദേശം 30,000 വിദേശികളാണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ ഉള്‍പ്പെട്ട 104 കേസുകള്‍ രജിസ്റര്‍ ചെയ്തതായി സിറ്റി പോലീസ് കോടതിയെ അറിയിച്ചു. 2014ല്‍ 83 കേസുകളും 2015ല്‍ 21 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ എണ്ണം വേണമെന്ന് ജസ്റ്റീസ് എ.വി. ചന്ദ്രശേഖര ഉത്തരവിട്ടിരുന്നു. നൈജീരിയക്കാരടക്കമുള്ള വിദേശികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അനധികൃതമായി താമസിക്കുന്ന 104 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്െടന്നും വിചാരണക്കോടതി അവര്‍ക്ക് ജാമ്യം നിഷേധിച്ചിട്ടുണ്െടന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ പി.എം. നവാസ് കോടതിയെ അറിയിച്ചു.