പിതൃവേദിയുടെ ബോധവത്കരണ ക്ളാസ്
Thursday, February 18, 2016 7:52 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത പിതൃവേദി കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍ ബംഗളൂരു സീറോ മലബാര്‍ ഇടവകകളിലെ പിതൃവേദി അംഗങ്ങള്‍ക്കായി കരുണയുടെ വര്‍ഷത്തെ നോമ്പാചരണത്തെക്കുറിച്ചും അവയവദാനം മഹത്തായ കാരുണ്യപ്രവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ചും ബോധവത്കരണ ക്ളാസ് നടത്തും. ഈമാസം 21ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ബാബുസാപാളയ ലോഗോസ് റിട്രീറ്റ് സെന്റര്‍ കാംപസില്‍ നടക്കുന്ന പരിപാടിയില്‍ ഫാ. ജോര്‍ജ് കണ്ണന്താനം ക്ളാസ് നയിക്കും.