ജാലഹള്ളി ദേവാലയത്തില്‍ ബൈബിള്‍ ഫെസ്റ്
Friday, February 19, 2016 8:07 AM IST
ബംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ദേവാലയത്തില്‍ ബൈബിള്‍ ഫെസ്റ് മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളിലായി നടക്കും. ഡിവൈന്‍ വചനാശ്രമത്തിലെ ഫാ. ഗ്ളന്‍സണ്‍ ചാക്കോ വിസിയാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് ദിവ്യബലി, വചനപ്രഘോഷണം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ, വിടുതല്‍ ആരാധന എന്നിവയും ഉണ്ടായിരിക്കും. മാര്‍ച്ച് നാലിനും അഞ്ചിനും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും മാര്‍ച്ച് ആറ് ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു 3.30 വരെയുമാണ് ധ്യാനപരിപാടി. ബൈബിള്‍ ഫെസ്റിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജയിംസ് നടയ്ക്കല്‍ സിഎംഎഫ്, സഹവികാരി ഫാ. ഷിബു ജോസഫ് കലശിയില്‍ സിഎംഎഫ് എന്നിവര്‍ അറിയിച്ചു.