ബംഗളൂരു: സംസ്ഥാനത്തെ 144 പ്രധാന ബസ് സ്റേഷനുകളില്‍ സൌജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ കര്‍ണാടക ആര്‍ടിസി തീരുമാനിച്ചു.
സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ബംഗളൂരു, ഹാസന്, മാണ്ഡ്യ, മൈസൂരു, മടിക്കേരി, ധര്‍മസ്ഥല, മംഗളൂരു, കുന്താപുര, ശിവമോഗ, ഹരഹാര്, ദാവന്‍ഗരെ, തുമകുരു, കോലാര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളിലാണ് ആദ്യം സൌജന്യ വൈഫൈ സ്ഥാപിക്കുന്നത്. ബംഗളൂരുവിലെ മജെസ്റിക്, ശാന്തിനഗര്‍, പീനിയ, മൈസൂരു റോഡ്, എന്നിവിടങ്ങളില്‍ ഇതിനായുള്ള പൈലറ്റ് സര്‍വേ നടന്നുവരികയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
ബസ് സ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രം, പ്ളാറ്റ്ഫോം, ടിക്കറ്റ് കൌണ്ടര്‍ എന്നിവിടങ്ങളിലെല്ലാം വൈഫൈ സിഗ്നല്‍ ലഭിക്കും. സെക്കന്‍ഡില്‍ 512 കെബി വേഗതയായിരിക്കും ലഭിക്കുന്നത്.
ഒരു തവണ ലോഗിന്‍ ചെയ്താല്‍ 100 എംബി തീരുംവരെയോ അല്ലെങ്കില്‍ 60 മിനിറ്റോ സൌജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സ്മാര്‍ട്ട് ഫോണിലോ ടാബ്ലറ്റിലോ വൈഫൈ ഓണാക്കിയ ശേഷം കഛച ണശളശ കണക്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്.
ഗൂഗിള്‍ പ്ളേസ്റോറില് നിന്ന് എഞഋഋ കഛച ണശഎശ എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനും കഴിയും. വൈഫൈ കണക്ട് ചെയ്യുന്നതിനു മുമ്പ് പത്തക്ക മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. ഇതോടെ ആ നമ്പരിലേക്ക് പാസ്വേഡ് സന്ദേശമായി എത്തും.
ഈ പാസ്വേഡ് നല്‍കുന്നതോടെ വൈഫൈ കണക്ട് ചെയ്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും.