ബംഗളൂരുവില്‍ നോര്‍ക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ്
Monday, February 22, 2016 8:04 AM IST
ബംഗളൂരു: കേരള സര്‍ക്കാര്‍ പ്രവാസി വകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ റിയാദിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. റിയാദിലെ സനദ് ആശുപത്രിയിലേക്ക് നഴ്സിംഗ് നിയമനത്തിന് 23, 24 തീയതികളിലായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബംഗളൂരു ഇന്‍ഫന്‍ട്രി റോഡിലെ മൊണാര്‍ക്ക് ലക്ഷര്‍ ഹോട്ടലില്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഇന്റര്‍വ്യൂ.

ജിഎന്‍എം, ബിഎസ്സി നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയും മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രോമെട്രിക് പാസായവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. 200 പേര്‍ക്കാണ് റിക്രൂട്ട്മെന്റില്‍ നിയമനം ലഭിക്കുന്നത്. നോര്‍ക്ക ജോബ് പോര്‍ട്ടലില്‍ (ംംം.ഷീയിീൃസമ.ില) രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ംംം.ിീൃസമൃീീ.ില എന്ന പോര്‍ട്ടലിലൂടെ ഇന്റര്‍വ്യൂവിന് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് പോര്‍ട്ടലിലും (ംംം.ിീൃസമൃീീ.ിലേ) 1800-425-3939 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്.

ഇന്റര്‍വ്യൂവിന് അപേക്ഷ സമര്‍പ്പിച്ച് മറുപടി ലഭിച്ചവര്‍ രജിസ്റര്‍ നമ്പര്‍ സഹിതം ഇന്റര്‍വ്യൂവിനു നേരിട്ടു ഹാജരാകണമെന്ന് നോര്‍ക്ക ഡവലപ്മെന്റ് ഓഫീസര്‍ ട്രീസ തോമസ് അറിയിച്ചു.