'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി
Tuesday, February 23, 2016 8:21 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയിലെ ജസോള ഇടവകയിലെ യുവജന സംഘടനയായ ഡിഎസ്വൈഎം, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവതീയുവാക്കള്‍ക്കായി 'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി.

അഞ്ഞൂറില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത സംഗമം തങ്ങളുടെ ജീവിതങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൈവസാന്നിധ്യം നിറഞ്ഞു നിന്ന ദിവ്യകാരുണ്യ ആരാധനയിലും രോഗശാന്തി ശുശ്രൂഷയിലും നിരവധിപേര്‍ സൌഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തി.

രാവിലെ ജസോള ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് നങ്ങേലിമാലില്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ സന്തോഷ് കരുമത്ര മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബിനോയി വാഴയില്‍, കൈക്കാരന്‍മാര്‍, പാരിഷ് കൌണ്‍സില്‍, ഡിഎസ്വൈഎം ആനിമേറ്റര്‍മാര്‍, ഭാരവാഹികള്‍ എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്